ടൊറന്റോ: ഒൻ്റാരിയോ പ്രവിശ്യ തിരഞ്ഞെടുപ്പിൽ കാനഡ-അമേരിക്ക വ്യാപാരയുദ്ധം പ്രധാന പ്രചാരണ വിഷയമാക്കി പാർട്ടികൾ. ഈ വാരാന്ത്യത്തിലും നേതാക്കൾ നഗരത്തിൽ പ്രചാരണം ശക്തമാക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രോഗ്രസീവ് കൺസർവേറ്റീവ് നേതാവ് ഡഗ് ഫോർഡ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് ഭീഷണി പരിഗണിക്കാതെ തന്നെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ 2,200 ഡോളർ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചു.
എൻഡിപി നേതാവ് മാരിറ്റ് സ്റ്റൈൽസും ലിബറൽ പാർട്ടി നേതാവ് ബോണി ക്രോംബിയും ടൊറൻ്റോയിൽ പ്രചാരണം ശക്തമാകുകയാണ്. ക്രോംബി ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകിയുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.