ചൈനിയില്‍ നിന്നുള്ള ഉത്പ്പന്നങ്ങള്‍ക്ക് അമേരിക്ക പത്ത് ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിനെതിരെ പ്രതികരിച്ച് ചൈന. അമേരിക്കയുടെ ഈ നടപടി വിവേചനരഹിതവും സ്വതന്ത്രവും നീതിയുക്തവുമായ വ്യാപാരത്തിനായുള്ള ഡബ്ല്യുടിഒ തത്വങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ ലോക വ്യാപര സംഘടനയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചു.
ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്നും ഈ നടപടി ഡബ്ല്യുടിഒയുടെ നിയമങ്ങളെ ലംഘിക്കുന്നതാണെന്നും മന്ത്രാലയം പ്രസ്താവനയിലുടെ അറിയിച്ചു. കൂടാതെ തുറന്ന സംഭാഷണത്തില്‍ ഏര്‍പ്പെടാനും സഹകരണം ശക്തിപ്പെടുത്താനും അമേരിക്കയോട് അഭ്യര്‍ത്ഥിക്കുന്നതായും ചൈന അറിയിച്ചു.

അതെസമയം കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ യു എസ് ചുമത്തിയ താരിഫുകള്‍ക്ക് മറുപടിയായി സമാനമായ പ്രതികാര താരിഫുകള്‍ ചുമത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. 3000 കോടി ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് കാനഡ 25% പ്രതികാര താരിഫ് ചുമത്താന്‍ തീരുമാനിച്ചത്. ഇതോടെ അമേരിക്ക 12500 കോടി ഡോളര്‍ അധിക നികുതി നല്‍കേണ്ടി വരും.
കാനഡ-മെക്സിക്കോ ഉല്‍പന്നങ്ങള്‍ക്ക് 25% ഇറക്കുമതി തീരുവ ചുമത്തിയ അമേരിക്കയുടെ തീരുമാനത്തിന് പിന്നാലെ മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോം പാര്‍ഡോയും രംഗത്തെത്തി. മെക്സിക്കോ അതിര്‍ത്തി കടന്ന് ഭീകരവാതവും മയക്കുമരുന്നും അമേരിക്കയില്‍ എത്തിക്കുന്ന സഖ്യം നിലവിലുണ്ടെങ്കില്‍, ഇത്തരം ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് ഉയര്‍ന്ന ശക്തിയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് യുഎസിലെ ആയുധപ്പുരകളാണെന്ന് ഷെയിന്‍ബോം കുറ്റപ്പെടുത്തി.