വാഷിംഗ്ടൺ ഡി സി : യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്‌മെൻ്റ് (യുഎസ്എഐഡി) അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന് ഇലോൺ മസ്ക്. ഏജൻസിയുടെ നിയന്ത്രണത്തിനായി മസ്ക് പോരാടുന്നതിനിടെയാണ് ഇത്. ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക വികസനം, ദാരിദ്ര്യ നിർമാർജനം, ആഗോള ആരോഗ്യ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന 5,000 കോടി ഡോളറിലധികം ബജറ്റുള്ള ഒരു ഏജൻസിയാണ് യുഎസ്എഐഡി.
യുഎസ്എഐഡിയെ കുറിച്ച് ട്രംപുമായി ചർച്ച നടത്തുകയും അത് അടച്ചുപൂട്ടാൻ ട്രംപ് സമ്മതിച്ചതായും ഇലോൺ മസ്ക് പറയുന്നു. X Spaces-ലെ തിങ്കളാഴ്ച നടന്ന ഒരു തത്സമയ സെഷനിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.