വന്‍കൂവര്‍ : അതിശൈത്യ കാലാവസ്ഥയെ തുടര്‍ന്ന് നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തതായി വന്‍കൂവര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (YVR). കനത്ത മഞ്ഞുവീഴ്ചയും വിസിബിലിറ്റി കുറയുകയും ചെയ്തതോടെ തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 40 വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തു, YVR കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ അലിസ സ്മിത്ത് അറിയിച്ചു.
യാത്രക്ക് ഒരുങ്ങുന്നവര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിന് മുമ്പ് അവരുടെ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം, അവര്‍ നിര്‍ദ്ദേശിച്ചു.