ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്ന് ഉച്ച മുതല്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എന്‍വയണ്‍മെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഇന്ന് ഉച്ചയ്ക്കും വൈകുന്നേരവും അഞ്ച് മുതല്‍ 10 സെന്റീമീറ്റര്‍ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഉച്ചകഴിഞ്ഞുള്ള യാത്രയെ സാരമായി ബാധിക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി അറിയിച്ചു.
ഏകദേശം 12 മണിയോടെ മഞ്ഞുവീഴ്ച ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാത്രി എട്ടു മണി വരെ തുടരും. ഇന്നത്തെ ഉയര്‍ന്ന താപനില മൈനസ് 1 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും. എന്നാല്‍, കാറ്റിനൊപ്പം തണുപ്പ് ഇന്ന് രാവിലെ മൈനസ് 16 ഡിഗ്രി സെല്‍ഷ്യസും ഉച്ചകഴിഞ്ഞ് മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. രാത്രി താപനില മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസായി അനുഭവപ്പെടും.
ചൊവ്വാഴ്ച ഉയര്‍ന്ന താപനില മൈനസ് 8 ഡിഗ്രി സെല്‍ഷ്യസും കാറ്റിനൊപ്പം തണുപ്പ് മൈനസ് 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ ഏജന്‍സി പ്രവചിക്കുന്നു. ബുധനാഴ്ച ഉയര്‍ന്ന താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസും വ്യാഴാഴ്ച മൈനസ് 6 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. എന്നാല്‍, രാത്രി താപനില മൈനസ് 11 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തും. വര്‍ഷത്തിലെ ഈ സമയത്തെ സാധാരണ താപനില ഉയര്‍ന്നത് മൈനസ് 5 ഡിഗ്രി സെല്‍ഷ്യസും താഴ്ന്നത് മൈനസ് 15 ഡിഗ്രി സെല്‍ഷ്യസുമാണ്.