ടൊറൻ്റോ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ 25 % താരിഫുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ഹാമിൽട്ടണിൻ്റെ വ്യാവസായിക മേഖല വലിയ പ്രതിസന്ധിയിലേക്കാണ് കൂപ്പുകുത്തുന്നത്. പ്രാദേശിക സ്റ്റീൽ നിർമ്മാതാക്കളും ഉപഭോക്താക്കളും പദ്ധതികൾ താൽക്കാലികമായി നിർത്തുകയാണെന്ന് കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റീൽ കൺസ്ട്രക്ഷൻ പ്രസിഡൻ്റും സിഇഒയുമായ കീനിൻ ലൂമിസ് പറഞ്ഞു. ഇതോടെ ഹാമിൽട്ടണിലെ സ്റ്റീൽ കരാറുകൾ താൽകാലികമായി റദ്ദാക്കിയതായും അദ്ദേഹം അറിയിച്ചു.
യുഎസ് വ്യവസായങ്ങളുമായി ഒന്നിച്ച് പ്രവർത്തിച്ചിരുന്നതിനാൽ താരിഫ് വർധന തങ്ങൾക്ക് വലിയ തടസ്സങ്ങൾ ഉണ്ടാക്കുമെന്ന് കീനിൻ ലൂമിസ് പറയുന്നു. താരിഫ് വർധന മൂലം കൂടുതൽ കരാറുകൾ റദ്ദാക്കപ്പെടും, കൂടാതെ ഉരുക്കിൻ്റെ വിലയെ ബാധിച്ചേക്കും. വരും മണിക്കൂറുകളിൽ യുഎസ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നതോടെ ഇതിന്റെ പ്രാരംഭ പ്രത്യാഘാതങ്ങളുടെ മുഴുവൻ വ്യാപ്തിയും വ്യക്തമാകുമെന്നും ലൂമിസ് പറഞ്ഞു.