ടൊറന്റോ : കാനഡയ്ക്കെതിരായ താരിഫ് വര്‍ധന 30 ദിവസത്തേക്ക് മരവിപ്പിച്ച സാഹചര്യത്തില്‍ യുഎസിനെതിരായ പ്രവിശ്യ പ്രതികാര നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ ഇനി എല്‍സിബിഒ ഷെല്‍ഫുകളില്‍ നിന്ന് പിന്‍വലിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, പ്രതികാര നടപടികള്‍ നടപ്പിലാക്കാന്‍ മടിക്കില്ലെന്നും ഫോര്‍ഡ് പറഞ്ഞു.
ട്രംപ് താരിഫുകളുമായി മുന്നോട്ടുപോകുകയാണെങ്കില്‍, അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ LCBO ഷെല്‍ഫുകളില്‍ നിന്ന് നീക്കം ചെയ്യാനോ അമേരിക്കന്‍ കമ്പനികളെ പ്രവിശ്യയില്‍ നിരോധിക്കാനോ മടിക്കില്ലെന്നും ഡഗ് ഫോര്‍ഡ് വ്യക്തമാക്കി.