ടൊറൻ്റോ : യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫുകൾ ചൊവ്വാഴ്ച പ്രാബല്യത്തിൽ വരാനിരിക്കെ കനേഡിയൻ ഡോളറിന്റെ മൂല്യം കഴിഞ്ഞ 20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു.
കനേഡിയൻ ഡോളർ 68.13 സെൻ്റിലേക്കാണ് ഇപ്പോൾ കുറഞ്ഞിരിക്കുന്നത്. 2003 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് സ്റ്റോക്ക് മാർക്കറ്റുകൾക്ക് വലിയ ഇടിവുണ്ടായതായി ഫ്യൂച്ചേഴ്സ് മാർക്കറ്റ് ചൂണ്ടിക്കാട്ടി.