കാൽഗറി: നഗരത്തിലെ ഒരു വീട്ടിൽ നിന്നും പാഴ്‌സൽ പൊതി മോഷ്ടിക്കാൻ യുവതിയുടെ ശ്രമം. ഞായറാഴ്ച്ച കാൽഗറിയിലെ ഡാനിയേൽ മാക്‌ഫെർസണിൻ്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.
മോഷണ ശ്രമത്തിനിടെ മാക്‌ഫെർസൺ തന്റെ വീടിന് മുന്നിലുള്ള കാമറയിലൂടെ കാണുകയും പ്രതിയെ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, പ്രതി പാഴ്സൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. സംഭവം മാക്‌ഫെർസൺ പൊലീസിനെ അറിയിച്ചിട്ടുണ്ട്.