ഹാലിഫാക്സ്: കാനഡയ്ക്കെതിരായ താരിഫ് വര്‍ധന 30 ദിവസത്തേക്ക് മരവിപ്പിച്ചത് ആശ്വാസകരമെന്ന് നോവസ്‌കോഷ പ്രീമിയർ ടിം ഹ്യൂസ്റ്റൺ. കാനഡയ്ക്കെതിരായ താരിഫ് വർധന മരവിപ്പിച്ചത് ആശ്വാസമുണ്ട്. ട്രംപിൻ്റെ താരിഫ് നടപടി പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുമായിരുന്നെന്നും ഹ്യൂസ്റ്റൺ പറഞ്ഞു. താരിഫ് ഇളവ് നൽകിയെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രീമിയർ പറയുന്നു.

താരിഫ് പ്രശ്‌നത്തിൽ ആവശ്യമെങ്കിൽ പ്രതികരിക്കാൻ നോവസ്കോഷ തയ്യാറായിരിക്കുമെന്നും, എന്നാൽ കാനഡയും അമേരിക്കയും തമ്മിലുള്ള ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.