ഓട്ടവ : മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വെസ്റ്റേൺ ഓട്ടവയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ്. ഓട്ടവ പൊലീസും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്.
മയക്കുമരുന്ന് കള്ളക്കടത്ത് കേസിൽ കനാറ്റയിൽ 2024 സെപ്റ്റംബറിൽ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ജനുവരി 22 ന് കോൾഡ് വാട്ടർ ക്രസൻ്റിലെ ഒരു വീട്ടിൽ റെയ്‌ഡ് നടത്തുകയും മയക്കുമരുന്ന് ഉൾപ്പെടെ വിവിധ വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 2.7 കിലോഗ്രാം കൊക്കെയ്ൻ, വെടിമരുന്ന്, 700 ഡോളർ, ആഭരണങ്ങൾ, മണി കൗണ്ടറുകൾ, ഡിജിറ്റൽ സ്കെയിൽ, പാക്കേജിങ് സാമഗ്രികൾ എന്നിവ ഉൾപ്പെടുന്നു. സംഭവത്തിൽ ഓസ്റ്റിൻ ഗ്രീവ്സ് (26), ഹേലി കാപ്പെല്ലോ (25) എന്നീ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
നിയമവിരുദ്ധമായ തോക്കുകൾ അല്ലെങ്കിൽ അനധികൃത മയക്കുമരുന്ന് കൈവശം വയ്ക്കൽ, നിർമ്മാണം അല്ലെങ്കിൽ കള്ളക്കടത്ത് എന്നിവയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-310-1122 എന്ന നമ്പറിൽ OPP-യെ ബന്ധപ്പെടേണ്ടതാണ്.