ഓട്ടവ : രാജ്യതലസ്ഥാനത്ത് ഇന്ന് വെയിലും തണുപ്പുമുള്ള കാലാവസ്ഥയാവും അനുഭവപ്പെടുന്നതെന്ന് എൻവയൺമെൻ്റ് കാനഡ. വ്യാഴാഴ്ച ശക്തമായ മഞ്ഞുവീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രികളിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വാരാന്ത്യത്തിലും മഞ്ഞുവീഴ്ച ശക്തമായേക്കാം.
എന്നാൽ ഇന്ന് പ്രധാനമായും വെയിലിരിക്കും അനുഭവപ്പെടുക. ഉയർന്ന താപനില 12 ഡിഗ്രി സെൽഷ്യസും വ്യാഴാഴ്ച ഉയർന്ന താപനില മൈനസ് 4 ഡിഗ്രി സെൽഷ്യസും ആയിരിക്കും. വ്യാഴാഴ്ച രാത്രിയും മഞ്ഞുവീഴ്ച തുടർന്നേക്കാം. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു.