കൊച്ചി: സഭയുടെ ഏകീകൃത കുര്‍ബാനയെ ചൊല്ലി തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിലെ സംഘർഷത്തെ തുടർന്ന് എറണാകുളത്തെ പള്ളികൾക്ക് സംരക്ഷണം നൽകാൻ പാലായിലെ നസ്രാണികൾ തയ്യാറെന്ന് പാലാ രൂപത കത്തോലിക്കാ കോൺഗ്രസ്.
വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ നേരിട്ട് കണ്ടാണ് പാലാ രൂപത കത്തോലിക്കാ കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. അതേസമയം പാലായിലെ നസ്രാണികൾ പള്ളിയിൽ എത്തിയാൽ കൈകാര്യം ചെയ്യുമെന്ന് വിമതസംഘം പറഞ്ഞു.

സഭയുടെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയാണ് വരിക്കാംകുന്ന് പ്രസാദഗിരി.എറണാകുളം-അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏകീകൃത കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മുന്‍ വികാരി ജെറി പാലത്തിങ്കലിനെ തല്‍സ്ഥാനത്ത് നിന്നും നീക്കിയത്.തുടര്‍ന്ന് കഴിഞ്ഞ ആഴ്ച അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ചാര്‍ജ് ആയി ജോണ്‍ തോട്ടുപുറത്തെ നിയമിക്കുകയായിരുന്നു.