അബുദാബി: യുഎഇയിൽ വീട്ടുജോലിക്കായി എത്തുന്നവർക്ക് മുന്നറിയിപ്പ്. കാരണമില്ലാതെ തുടർച്ചയായി പത്ത് ദിവസം മുടങ്ങിയാൽ തൊഴിൽ കരാർ റദ്ദാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. അതേസമയം, ഇതുവരെ ജോലിയിൽ ഹാജരാകാത്ത തൊഴിലാളികളെ കുറിച്ച് അഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
വാർഷിക അവധിയോ വാരാന്ത്യ അവധിയോ കഴിഞ്ഞ് 10 ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ കരാറുകളായിരിക്കും റദ്ദാക്കുക.