ഇസ്രയേലി പുരുഷ ബന്ദികളെ സ്വവര്‍ഗ ലൈംഗിക പീഡനത്തിനിരയാക്കിയ അംഗങ്ങളെ ഹമാസ് വധശിക്ഷക്ക് വിധേയമാക്കിയെന്ന് റിപ്പോര്‍ട്ട്. ബന്ധികളെ സ്വവര്‍ഗ ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്ന് ആരോപിക്കപ്പെട്ട അംഗങ്ങളെ ക്രൂരമായി ഉപദ്രവിച്ചതിനുശേഷം വധിച്ചതായാണ് ഹമാസിന്റെ രഹസ്യ രേഖകള്‍ പുറത്തുവന്നതില്‍ വ്യക്തമാക്കുന്നത്.
2023 ഒക്ടോബര്‍ 7-ന് നടന്ന ആക്രമണത്തില്‍ ഹമാസ് ഗ്രൂപ്പിലെ നിരവധി അംഗങ്ങള്‍ പുരുഷന്മാരായ ഇസ്രായേലികളെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ട ‘ധാര്‍മ്മിക കര്‍ത്തവ്യം’ പാലിക്കാത്തവരുടെ പട്ടിക ഹമാസ് തയ്യാറാക്കിയിരുന്നു. ഇത്തരക്കാര്‍ കനത്ത വില നല്‍കേണ്ടിവന്നുവെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്, 94 പേരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. സ്വവര്‍ഗ ലൈംഗികത, നിയമപരമായ ബന്ധമില്ലാത്ത പെണ്‍കുട്ടികളുമായി പ്രണയിക്കല്‍, സ്വവര്‍ഗരതി എന്നീ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് നടപടി. കുട്ടികളെ ബലാത്സംഗം ചെയ്യല്‍, പീഡനം തുടങ്ങിയ കുറ്റങ്ങളും രേഖകളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്വവര്‍ഗാനുരാഗം ഗാസയില്‍ നിയമവിരുദ്ധമാണ്. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തടവുശിക്ഷയോ വധശിക്ഷയോ ആണ് ലഭിക്കുന്നത്. 2016ല്‍ സ്വവര്‍ഗാനുരാഗിയെന്ന് ചൂണ്ടിക്കാട്ടി ഹമാസ് കമാന്‍ഡര്‍ മഹ്‌മൂദ് ഇഷ്ട്വിയെ വധിച്ചിരുന്നു. ഒരുവര്‍ഷത്തോളം തടവിലാക്കി ക്രൂരമായി പീഡിപ്പിച്ചതിനുശേഷമാണ് ഹമാസ് ഇഷ്ട്വിയെ വെടിവച്ച് കൊലപ്പെടുത്തിയത്.