കൊച്ചി: കുറഞ്ഞ വിലയില്‍ മികച്ച ഗാഡ്ജറ്റുകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത ഐഖൂ നിയോ 10R ഉടന്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് 11 ന് നിയോ 10R ഇന്ത്യന്‍ വിപണിയിലെത്തും. ഡിസൈന്‍ ഘടകങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടു.പിന്‍ഭാഗത്തെ ഡിസൈനിനൊപ്പം ആമസോണിലെ ലഭ്യതയും ഒരു കളര്‍ ഓപ്ഷനുമാണ് ഐഖൂ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂള്ളത്.
![](http://mcnews.ca/wp-content/uploads/2024/05/team-jzach-1024x614.jpeg)
ഡ്യുവല്‍ ടോണ്‍ റേജിങ് ബ്ലൂ ഓപ്ഷനിലുള്ള ഫോണാണ് പുറത്തുവിട്ട ചിത്രത്തിലുള്ളത്. പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂളും ഇതില്‍ കാണാം. ഡ്യുവല്‍ ക്യാമറയോട് കൂടിയ ഫോണില്‍ എല്‍ഇഡി ഫ്‌ലാഷ് യൂണിറ്റും ഉണ്ട്. പവര്‍ ബട്ടണും വോളിയം കണ്‍ട്രോള്‍ ബട്ടണും വലത് ഭാഗത്താണ്. ബോക്‌സി ഡിസൈനാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത
50 മെഗാപിക്‌സലിന്റെ സോണി എല്‍.വൈ.ടി-600 പ്രൈമറി ക്യാമറയും എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 10R-ല്‍ ഉണ്ടായിരിക്കും. 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയുമാണ് ഫോണിലുള്ളത്
ഗെയിമിങിനുള്‍പ്പടെ ഗംഭീര പെര്‍ഫോമെന്‍സ് നല്‍കുന്ന ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8 ട ജെന്‍ 3 പ്രൊസസറിന്റെ കരുത്തും IQ നിയോ 10R ന് കരുത്തേകുക.8 GB റാമും 256 ജിബി സ്റ്റോറേജ് കപ്പാസിറ്റിയിലും ,12ജിബി റാമും 256 ജിബി സ്റ്റോറേജ് ് ഓപ്ഷനുകളിലാകും 10R എത്തുക.144 ഹെഡ്‌സ് റിഫ്രഷ് റേറ്റുള്ള ഒ.എല്‍.ഇ.ഡി ഡിസ്‌പ്ലേ, 6400 എം.എ.എച്ച് ബാറ്ററി, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍ എന്നിവയാണ് സവിശേഷതകള്‍. 30000 രൂപയാണ് വില പ്രതീക്ഷിക്കുന്നത്.