ടൊറന്റോ: യുഎസ് താരിഫിൽ നിന്ന് പ്രത്യാഘാതങ്ങൾ നേരിടാൻ കമ്പനി തയ്യാറെന്ന് സൺകോർ എനർജി സിഇഒ റിച്ച് ക്രൂഗർ.
![](http://mcnews.ca/wp-content/uploads/2023/11/CHRIS-LAMANNIL-WEB-Card-1-1-1024x587.jpg)
ശുദ്ധീകരിക്കാത്ത ക്രൂഡ് ഓയിൽ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന മറ്റ് ചില കമ്പനികളിൽ നിന്ന് വ്യത്യസ്തമായി കാനഡയിൽ തന്നെ റിഫൈനറി ഉള്ളതിനാൽ കമ്പനിക്ക് താരിഫുകളുടെ പ്രത്യാഘാതങ്ങൾ കുറവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുഎസും സൺകോറും പരസ്പരം ആശ്രയിക്കുന്നത് കൊണ്ടും താരിഫിന്റെ ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.