വാഷിംഗ്ടൺ: രാജ്യാന്തര ക്രിമിനൽ കോടതിക്ക് നിയന്ത്രണം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കുകയും കോടതിയിലെ ഉദ്യോഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലേക്കുമുള്ള വീസയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഒപ്പം, ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആസ്തി മരവിപ്പിക്കാനും ഉത്തരവിൽ പറയുന്നുണ്ട്.
ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടിവച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയുടെ ഈ നടപടിയിലൂടെ അധികാര ദുർവിനിയോഗം നടന്നു എന്നാണ് ട്രംപ് ആരോപിക്കുന്നത്. കൂടാതെ, അമേരിക്കയെയും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലിനെയും ലക്ഷ്യം വച്ചുള്ള നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ കോടതി ഏർപ്പെട്ടിട്ടുണ്ടെന്നും ട്രംപ് ഉത്തരവിൽ കൂട്ടിച്ചേർത്തു.