വാഷിങ്ടൻ: അലാസ്കയിൽ നിന്ന് യാത്രക്കാരുമായി പറന്നുയർന്ന യുഎസിന്റെ ബെറിങ് എയർ കമ്യൂട്ടർ വിമാനം തകർന്നു വീണ നിലയിൽ കണ്ടെത്തി. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക് മുകളില്‍ വച്ച് വിമാനം കാണാതായതായി റിപ്പോർട്ടുണ്ടായിരുന്നു. അലാസ്കയുടെ പടിഞ്ഞാറൻ തീരത്തെ മഞ്ഞുപാളികളിൽ നിന്നാണ് വിമാനം കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 10 പേരും മരിച്ചു.

പൈലറ്റും ഒൻപതു യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് അലാസ്‌കയിലെ ഉനലക്ലീറ്റിൽ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. അപകടകാരണം വ്യക്തമല്ല.