റെജൈന : മധ്യ, തെക്കുകിഴക്കൻ സസ്കാച്വാനിലെ പല ഭാഗങ്ങളിലും അതിശൈത്യ കാലാവസ്ഥാ അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ഇസിസിസി). റെജൈന, സാസ്കറ്റൂൺ എന്നിവിടങ്ങളിലും മുന്നറിയിപ്പ് ബാധകമായിരിക്കും.

താപനില മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ഒപ്പം മണിക്കൂറിൽ 15 കി.മീ വേഗത്തിൽ വീശുന്ന കാറ്റും കൂടിച്ചേരുമ്പോൾ തണുപ്പ് മൈനസ് 40 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടും. ശനിയാഴ്ച ഉച്ചയോടെ സ്ഥിതിഗതികൾ ക്രമേണ മെച്ചപ്പെടുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. ജനങ്ങൾ പുറത്തിറങ്ങേണ്ടി വന്നാൽ ചൂട് തരുന്ന വസ്ത്രങ്ങൾ ധരിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.