ന്യൂയോർക്ക്: യുഎസ് പൗരൻമാരുടെ വ്യക്തി വിവരങ്ങൾ അടങ്ങിയ ട്രഷറി വകുപ്പ് രേഖകൾ ശേഖരിക്കാനുള്ള ഇലോൺ മസ്‌ക്കിന്റെ ശ്രമം തടഞ്ഞ് കോടതി. മസ്ക്കിന്റെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് എഫിഷൻസി വകുപ്പിനെയാണ് ലക്ഷക്കണക്കിന് യുഎസ് പൗരൻമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സാമൂഹിക സുരക്ഷ വിവരങ്ങളും അടങ്ങുന്ന രേഖകൾ ശേഖരിക്കുന്നതിൽ നിന്ന് യുഎസ് ഡിസ്ട്രിക്ട് ജഡ്ജി പോൾ എ. എംഗൽമെയർ തടഞ്ഞത്.
![](http://mcnews.ca/wp-content/uploads/2024/05/kia-1024x614.jpeg)
ട്രംപ് ഭരണകൂടത്തിന്റെ അനാവശ്യ ചെലവുകൾ കണ്ടെത്തുന്നതിനും ഒഴിവാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകാനും എന്നീ പേരിലാണ് എഫിഷൻസി വകുപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ ഈ സാഹചര്യം ദുരുപയോഗം ചെയ്ത് പൗരൻമാരുടെ വിവരങ്ങൾ മസ്ക്കും കൂട്ടരും തട്ടിയെടുക്കുകയാണെന്ന ആരോപണം ശക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 19 അറ്റോർണി ജനറൽമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കോടതി ഉത്തരവ്.