ടൊറൻ്റോ : പാർക്ക്‌ഡെയ്‌ലിൽ വീടിന് തീപിടിച്ച് രണ്ട് പേർക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്കുകൾ അറിയിച്ചു. രണ്ടു പേരുടെയും നില തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

ഇന്ന് രാവിലെ ആറരയോടെ റോൺസെസ്‌വാലെസ് അവന്യൂവിലെ ക്വീൻ സ്ട്രീറ്റ് വെസ്റ്റിന് സമീപമുള്ള പിയേഴ്‌സൺ അവന്യൂവിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. വീട്ടിൽ നിന്ന് രണ്ട് പേരെ ഒഴിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നു.