കാൽഗറി : ഒരു വർഷം മുമ്പ് നോർത്ത് വെസ്റ്റ് ബ്രെന്റ്‌വുഡിലെ വീട്ടിൽ അതിക്രമിച്ചു കയറി ഒരാളെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി.
2024 ജനുവരി 4-ന് ബ്രാഡൻ ക്രസന്റിലെ 0 മുതൽ 100 വരെയുള്ള ബ്ലോക്കിലുള്ള വീട്ടിൽ പ്രതി അതിക്രമിച്ച് കയറുകയും 53 വയസ്സുള്ള ജോൺ വെയ്ൻ ഡേവിസ് എന്നയാളെ കൊലപ്പെടുത്തുകയും രണ്ട് പേരെ പരുക്കേൽപ്പിച്ചതായും കാൽഗറി പൊലീസ് പറയുന്നു. സംഭവത്തിൽ ഒരു വർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിൽ 44 വയസ്സുള്ള ജാർവൈസ് എൽ. ഐസ്‌നർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
![](http://mcnews.ca/wp-content/uploads/2024/05/bineesh-1024x614.jpeg)
അതേസമയം, ആക്രമണത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 403-266-1234 എന്ന നമ്പറിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.