ഓട്ടവ : ലിബറൽ നേതൃമത്സര സംവാദങ്ങൾക്കുള്ള തീയതികൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 24-ന് ഫ്രഞ്ചിലും ഫെബ്രുവരി 25-ന് ഇംഗ്ലീഷിലുമായി രണ്ടു സംവാദങ്ങളാണ് നടക്കുക. സംവാദങ്ങളുടെ ഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
![](http://mcnews.ca/wp-content/uploads/2024/08/kokkadan-webp-1-1024x468.jpg)
ലിബറൽ പാർട്ടി ലീഡറും പ്രധാനമന്ത്രിയുമായ ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയെ മാർച്ച് ഒമ്പതിന് തിരഞ്ഞെടുക്കും. വോട്ടെടുപ്പിന് രണ്ടാഴ്ച്ച മാത്രം ശേഷിക്കെയാണ് സംവാദങ്ങൾ നടക്കാൻ പോകുന്നത്. ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ മാസം പ്രധാനമന്ത്രി സ്ഥാനവും ലിബറൽ പാർട്ടി നേതൃ സ്ഥാനവും രാജി വെച്ചിരുന്നു.