മിസ്സിസാഗ : ഈ വർഷം ആദ്യം മിസ്സിസാഗയിൽ ഒരാൾ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. ജനുവരി മൂന്നിന് രാത്രി ഒമ്പത് മണിയോടെ വെസ്റ്റ് വുഡ് മാളിൽ നടന്ന ആക്രമണത്തിൽ ആന്‍റണി വെൽക്കം (39) എന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്.
![](http://mcnews.ca/wp-content/uploads/2023/09/ad-1024x676.jpg)
വിവരം ലഭിച്ചതനുസരിച്ച് സംഭവസ്ഥലത്ത് എത്തിയ അന്വേഷണ ഉദ്യോഗസ്ഥർ കത്തി കൊണ്ട് മുഖത്ത് ഗുരുതരമായി പരുക്കേറ്റ നിലയിൽ 40 വയസ്സുകാരനെ കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഫെബ്രുവരി 7-നാണ് പ്രതിയായ ആന്‍റണി വെൽക്കമിനെ അന്വേഷണ ഉദ്യോഗസ്ഥർ ഗുരുതരമായ ആക്രമണം നടത്തിയതിന് അറസ്റ്റ് ചെയ്തത്.