ടൊറൻ്റോ : വർധിച്ചു വരുന്ന ജീവിതച്ചെലവ് പ്രതിസന്ധി മറികടക്കാൻ തൊഴിലാളികളെ സഹായിക്കാൻ ഏപ്രിൽ 1-ന് പുതിയ മിനിമം വേതന വർധന ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിക്കും. മിനിമം വേതനം എന്ന ആശയം പ്രവിശ്യയിൽ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾക്ക് പോലും അടിസ്ഥാന ജീവിത നിലവാരത്തിന് ആവശ്യമായ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഒൻ്റാരിയോയിൽ, സാധാരണ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും വർക്ക് ഫ്രം ഹോം ജീവനക്കാർക്കും ഗൈഡുകൾക്കുമുള്ള മിനിമം മണിക്കൂർ വേതന നിരക്ക് വ്യത്യസ്തമാണ്. ഒൻ്റാരിയോയിലെ മിനിമം വേതനം 2025 ഒക്ടോബർ 1-ന് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. കൃത്യമായ നിരക്ക് 2025 ഏപ്രിൽ 1-ന് മുമ്പ് പ്രഖ്യാപിക്കും.
![](http://mcnews.ca/wp-content/uploads/2025/01/The-Canadian-Home-Pramod-Kumar-1-1024x614.jpg)
മുൻ നിരക്കായ 16.55 ഡോളറിൽ നിന്നും 3.9% വർധിച്ച് 2024 ഒക്ടോബർ 1 മുതൽ, ഒൻ്റാരിയോയിലെ പൊതു മിനിമം വേതനം മണിക്കൂറിന് 17.20 ഡോളർ ആണ്. ഈ നിരക്ക് 2025 ഒക്ടോബർ 1-ന് ഏകദേശം 17.82 ഡോളർ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിലവിലെ മിനിമം വേതനം മണിക്കൂറിന് 18.90 ഡോളറായി 2024 ഒക്ടോബർ 1 മുതൽ ഉയർന്നിരുന്നു. ഇത് 2025-ൽ മണിക്കൂറിന് 19.40 ഡോളറായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. കൂടാതെ 2024 ഒക്ടോബറിൽ, ഒൻ്റാരിയോ തുടർച്ചയായി 5 മണിക്കൂറിൽ താഴെ ജോലി ചെയ്യുന്നവർക്ക് അവരുടെ കുറഞ്ഞ പ്രതിദിന വേതനം 82.85 ഡോളറിൽ നിന്നും 86 ഡോളറായും അഞ്ചോ അതിലധികമോ മണിക്കൂർ ജോലി ചെയ്യുന്നവർക്ക് 166.75 ഡോളറിൽ നിന്നും 172.05 ഡോളറായും വർധിച്ചിരുന്നു.