മൺട്രിയോൾ: വെള്ളിയഴ്ച്ച വൈകുന്നേരം ഈസ്റ്റേൺ ടൗൺഷിപ്പിലെ ലാക്-ബ്രോമിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. സ്പ്രിംഗ് ഹിൽ റോഡിൽ വൈകുന്നേരം 7 മണിയോടെയാണ് അപകടം ഉണ്ടായത്.
![](http://mcnews.ca/wp-content/uploads/2025/02/Jacob-Thomas-1024x536.jpg)
തീ അണച്ചതിന് ശേഷം മാത്രമാണ് മരിച്ചയാളെ പുറത്തെത്തിക്കാൻ സാധിച്ചത്. വാഹനത്തിന് തീ പിടിക്കാനുള്ള കാരണം എന്താണെന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. വിദഗ്ദ്ധർ സംഭവസ്ഥലത് പരിശോധന തുടരുകയാണ്.