വൻകൂവർ: കള്ളക്കടത്തും അനധികൃത കുടിയേറ്റവും തടയുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് കൊളംബിയ-യു എസ് അതിർത്തിയിൽ നിരീക്ഷണ പറക്കൽ ആരംഭിച്ച് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റർ. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത് എന്നീ നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയുന്നത് ഹെലികോപ്റ്റർ സാധ്യമാക്കുമെന്ന് ആർസിഎംപി വ്യക്തമാക്കി. അതിർത്തി മേഖല സുരക്ഷിതമാണെന്ന് അതിർത്തി സമഗ്രതയുടെ ചുമതലയുള്ള ഓഫീസർ സൂപ്രണ്ട് ബെർട്ട് ഫെരേര പറഞ്ഞു.

ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, സൈനികരെ വിന്യസിപ്പിക്കൽ തുടങ്ങിയ അതിർത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ഫെഡറൽ ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമാണ് ബ്ലാക്ക് ഹോക്ക്. കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അതിർത്തി സുരക്ഷാ ശക്തമാക്കാനുള്ള ഫെഡറൽ ഗവൺമെന്റിന്റെ നീക്കം.