ടൊറൻ്റോ : നഗരത്തിലെ ഡൗൺസ്‌വ്യൂവിൽ ടിടിസി ബസിന് പിന്നിലേക്ക് നിയന്ത്രണം വിട്ട് മൂന്ന് വാഹനങ്ങൾ ഇടിച്ചുകയറി അപകടം. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. ഷെപ്പേർഡ് അവന്യൂ വെസ്റ്റിനും ചെസ്സ്വുഡ് ഡ്രൈവിനും സമീപമുള്ള ബസ് സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റുകയായിരുന്ന ബസിന് പിന്നിലാണ് വാഹനങ്ങൾ ഇടിച്ചതെന്ന് ടിടിസി വക്താവ് പറഞ്ഞു.

ബസ് ഡ്രൈവർക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടൊറൻ്റോ പൊലീസ് അറിയിച്ചു. എന്നാൽ സാരമായ പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തിൽ ബസിന് ചെറിയ കേടുപാടുകൾ സംഭവിച്ചുവെന്നും എന്നാൽ ഈ റൂട്ടിലെ സർവീസിന് തടസ്സങ്ങളൊന്നും ഉണ്ടാക്കില്ലെന്നും ടിടിസി വക്താവ് പറഞ്ഞു.