മൺട്രിയോൾ : കെബെക്കിലെ ഏഴ് വെയർഹൗസുകൾ കമ്പനി അടച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടതായി യൂണിയൻ. മൺട്രിയോളിലെ മൂന്ന് വെയർഹൗസുകൾ വെള്ളിയാഴ്ച രാത്രി അടച്ചതായി കെബെക്ക് ലാവലിലുള്ള ആമസോൺ വെയർഹൗസ് യൂണിയൻ പ്രസിഡൻ്റ് ഫെലിക്‌സ് ട്രൂഡോ സ്ഥിരീകരിച്ചു.

മുമ്പ് നിശ്ചയിച്ച പ്രകാരം ശനിയാഴ്ച മൂന്ന് വെയർഹൗസുകൾ അടച്ചതായും നാലാമത്തെത് അപ്രതീക്ഷിതമായി അടച്ചതായും ആമസോൺ ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.