തിരുവനന്തപുരം: വിഖ്യാത ജര്‍മന്‍ ചലച്ചിത്രകാരന്‍ വിം വെന്‍ഡേഴ്‌സ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് കേരളത്തില്‍ എത്തും. ഇന്ത്യയിലെ 7 നഗരങ്ങളില്‍ സംഘടിപ്പിക്കുന്ന ‘കിങ് ഓഫ് ദ് റോഡ് -ദി ഇന്ത്യ ടൂര്‍’ പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. തിരുവനന്തപുരത്താണ് അദ്ദേഹം എത്തുന്നത്.
ഹെറിറ്റേജ് ഫൗണ്ടേഷന്‍, വിം വെന്‍ഡേഴ്‌സ് ഫൗണ്ടേഷന്‍, ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷനും ചലച്ചിത്ര അക്കാദമിയും പിന്തുണ നല്‍കുന്നുണ്ട്.

ചലച്ചിത്ര വിദ്യാര്‍ഥികള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമായി വെന്‍ഡേഴ്‌സിന്റെ മാസ്റ്റര്‍ ക്ലാസുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ 18 സിനിമകള്‍
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കൈരളി, ശ്രീ, നിള തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
ദി ഗോളീസ് ആന്‍സൈറ്റി അറ്റ് ദി പെനാല്‍റ്റി കിക്ക് (1971), ആലീസ് ഇന്‍ ദി സിറ്റീസ് (1973), കിംഗ്‌സ് ഓഫ് ദി റോഡ് (1975), ദി അമേരിക്കന്‍ ഫ്രണ്ട് (1977), ലൈറ്റ്‌നിംഗ് ഓവര്‍ വാട്ടര്‍ (1980), റിവേഴ്‌സ് ആംഗിള്‍ (1982), റൂം 666 (1982), ദി സ്റ്റേറ്റ് ഓഫ് തിംഗ്‌സ് (1982), പാരീസ്, ടെക്‌സസ് (1984), ടോക്കിയോ-ഗ (1985), വിങ്‌സ് ഓഫ് ഡിസയര്‍ (1987), അണ്ടില്‍ ദി എന്‍ഡ് ഓഫ് ദി വേള്‍ഡ് – ഡയറക്ടേഴ്‌സ് കട്ട് (1994), ദി എന്‍ഡ് ഓഫ് വയലന്‍സ് (1997), ബ്യൂണ വിസ്റ്റ സോഷ്യല്‍ ക്ലബ് (1999), ദി മില്യണ്‍ ഡോളര്‍ ഹോട്ടല്‍ (2000), ഡോണ്ട് കം നോക്കിംഗ് (2005), പിന (3D) (2011), അന്‍സെല്‍ം (3D) (2023) എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്നത്.