കാലിഫോര്‍ണിയ: ഐ ഫോണിലും ഐപാഡുകളിലും പോണ്‍ ആപ്പുകള്‍ ലഭിക്കുന്നതില്‍ ആശങ്കയറിയിച്ച് ആപ്പിള്‍. സാധാരണ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ഇത്തരം ആപ്പുകള്‍ അനുവദനീയമായിരുന്നില്ല. എന്നാല്‍ ഇനി പോണ്‍ ആപ്പ് ഐഫോണുകളിലും ലഭിക്കും. യൂറോപ്യന്‍ യൂണിയനിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കാണ് പോണ്‍ ആപ്പ്‌ലഭ്യമാകുന്നത്.

മുതിര്‍ന്നവര്‍ക്കായുള്ള ഉള്ളടക്കം ബ്രൗസ് ചെയ്യാന്‍ കഴിവുള്ള ,പരസ്യങ്ങളും ട്രാക്കിങ്ങുമല്ലാതെയുള്ള തേര്‍ഡ് പാര്‍ട്ടി ആപ്പാണ് യൂറോപ്യന്‍ യൂണിയനില്‍ ലഭ്യമായിത്തുടങ്ങിയത്. ഈ ആപ്പ് സ്റ്റോര്‍ വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം.
പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആക്ട് എന്ന നിര്‍ബന്ധിതമായ സംവിധാനം പ്രകാരമാണ് ഈ മാറ്റം സാധ്യമായത്. അതേസമയം പോണ്‍ ആപ്പുകള്‍ കുട്ടികളില്‍ ഉണ്ടാക്കാവുന്ന പ്രശ്നങ്ങളെക്കുറിച്ച് ആപ്പിള്‍ ആശങ്ക അറിയിച്ചു. ഐഫോണ്‍ നിര്‍മ്മിച്ചുതുടങ്ങുമ്പോള്‍ തന്നെ ആപ്പ് സ്റ്റോറില്‍ നിന്നും പോണ്‍ ആപ്പുകളെ മാറ്റി നിര്‍ത്താന്‍ ആപ്പിള്‍ ശ്രമിച്ചിട്ടുണ്ട്.
എന്നാല്‍ യൂറോപ്യന്‍ യൂണിയനിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ആക്ടാണ് ഇതിന് വിലങ്ങുതടിയായി മാറിയത്. ആപ്പിളിന്റെ പ്രാമുഖ്യം കുറയ്ക്കാനും മറ്റു ആപ്പ് സ്റ്റോറുകള്‍ക്കും ഉയര്‍ന്നുവരാനും ഇത് അനുവാദം നല്‍കുന്നു. ഹോട്ട് ടബ്ബെന്നാണ് ഈ അഗ്രഗേറ്റര്‍ ആപ്പിന്റെ പേര്. ആപ്പിളിന്റെ സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഇതിന്റെ പ്രവര്‍ത്തനം.

അതേസമയം സ്മാര്‍ട്ട്‌ഫോണുകളിലെ ബില്‍റ്റ്-ഇന്‍ രക്ഷാകര്‍തൃ നിയന്ത്രണങ്ങള്‍ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കാം.ഐഫോണുകളില്‍, സ്‌ക്രീന്‍ സമയം ഉപയോഗിച്ച് സ്‌ക്രീന്‍ സ്‌ക്രീന്‍ ഉള്ളടക്കം, ആപ്പ് ഡൗണ്‍ലോഡുകള്‍, വെബ് ആക്‌സസ് എന്നിവ നിയന്ത്രിക്കാന്‍ കഴിയും..ഇത്തരത്തില്‍ കുട്ടികളുടെ ഫോണ്‍ ഉപയോഗം നിയന്ത്രിക്കാന്‍ കഴിയും.അശ്ലീല വീഡിയോകള്‍ ഉള്‍പ്പെടുന്ന മോശം ഉള്ളടക്കത്തില്‍ നിന്ന് കുട്ടികളെ മാറ്റിനിര്‍ത്താന്‍ വേണ്ടിയാണ് സുരക്ഷിതത്വം നല്‍കുന്നതെന്ന് ആപ്പിള്‍ പറഞ്ഞു.