കാൽഗറി : കാൽഗറിയിലെ എഡ്യൂക്കേഷൻ സപ്പോർട്ട് ജീവനക്കാർ പണിമുടക്കിനൊരുങ്ങുന്നു. പ്രവിശ്യയിലെ അഞ്ച് സ്കൂൾ ഡിസ്ട്രിക്ടുകളിലെ ജീവനക്കാർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് ആൽബർട്ട (CUPE) അറിയിച്ചു. കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ (CBE), കാൽഗറി കാത്തലിക് സ്കൂൾ ഡിസ്ട്രിക്റ്റ് (CCSD) എന്നിവയിൽ ജോലി ചെയ്യുന്നവരും ഇതിൽ ഉൾപ്പെടുന്നു.

കുറഞ്ഞ വേതനം, പരിമിതമായ ക്ലാസ് റൂം, ഗവൺമെൻ്റിൻ്റെ നടപടികളുടെ അഭാവം എന്നിവയാണ് പണിമുടക്കിന്റെ പ്രധാന കാരണങ്ങൾ. പണിമുടക്ക് അവസാന ആശ്രയമാണെന്നും ഇതല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും CUPE ആൽബർട്ട പ്രസിഡൻ്റ് റോറി ഗിൽ പറയുന്നു. എഡ്മിന്‍റൻ പബ്ലിക് സ്കൂളുകളിലെ സപ്പോർട്ട് സ്റ്റാഫിന്റെ പണിമുടക്ക് ഒരു മാസം പിന്നിട്ട സാഹചര്യത്തിലാണ് ഇത്. കൂടാതെ, ഫോർട്ട് മക്മുറെയിലെ ജീവനക്കാരും നിലവിൽ പണിമുടക്കിലാണ്.