കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം നടന്നത്.
വയനാട്ടിലെ അതിര്‍ത്തിയിലുള്ള പഞ്ചായത്താണ് നൂൽപ്പുഴ. കാട്ടാന ശല്യമുള്ള വനാതിര്‍ത്തി മേഖലയിലാണ് സംഭവമെന്നാണ് വിവരം. പാടത്ത് മരിച്ച നിലയിലാണ് മാനുവിനെ കണ്ടെത്തിയത്.

അതേസമയം, മാനുവിന്റെ ഭാര്യയെ കാണാനില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇരുവരും കടയിൽ പോയി മടങ്ങുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നാണ് സംശയം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.