കാലിഫോർണിയ : ബേക്കേഴ്‌സ് ഫീൽഡിലെ ഹാർട്ട് പാർക്കിൽ സ്ഥാപിച്ചിരുന്ന അമേരിക്കൻ പതാക അഴിച്ചുമാറ്റി പകരം മെക്‌സിക്കൻ പതാക ഉയർത്തിയ യുവതി അറസ്റ്റിൽ. കാലിഫോർണിയ സ്വദേശിനിയായ ക്രിസ്റ്റൽ അഗ്വിലാർ (24) ആണ് അറസ്റ്റിലായത്. ക്രിസ്റ്റൽ കൊടിമരത്തിന് ചുറ്റുമുണ്ടായിരുന്ന ചങ്ങല മുറിച്ച് അകത്തുകയറി യുഎസ് പതാക താഴെയിറക്കി ചെളിയിലേക്ക് വലിച്ചെറിഞ്ഞെന്നും പകരം മെക്സിക്കോയുടെ പതാക ഉയർത്തിയെന്നും പൊലീസ് പറയുന്നു.

“ഞാൻ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടതില്ല. ഇത് മെക്സിക്കോയുടെ ഭൂമിയാണ്.” എന്ന് ഇവരെ പിടിച്ചുമാറ്റാൻ വന്ന സുരക്ഷാ ഉദ്യോഗസ്ഥരോട് യുവതി കയർത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ , അതിക്രമിച്ചു കടക്കൽ , അറസ്റ്റിനെ എതിർക്കൽ, കഞ്ചാവ് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.