പാരിസ് : അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെതിരെ വിമർശനവുമായി ഫ്രാൻസിലെ കനേഡിയൻ അംബാസഡർ സ്റ്റെഫാൻ ഡിയോൺ. മറ്റൊരു രാജ്യം ആക്രമിക്കുമെന്ന ട്രംപിന്‍റെ ഭീഷണി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് സ്റ്റെഫാൻ ഡിയോൺ പറയുന്നു. ഡെന്മാർക്കിന്‍റെ ഭാഗമായ ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈനീക ശക്തി ഉപയോഗിക്കണമെന്ന് ട്രംപ് നിർദ്ദേശിച്ചതിന് പിന്നാലെയാണ്
ഡിയോണിന്‍റെ പ്രസ്താവന. കൂടാതെ, ഇത്തരം ഭീഷണികൾ സാധാരണമല്ലെന്നും യുഎൻ ചാർട്ടറിന്‍റെ ലംഘനമാണെന്നും ഡിയോൺ കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപിന്‍റെ താരിഫ് ഭീഷണികൾക്കും അദ്ദേഹം മറുപടി നൽകി. കാനഡയും യൂറോപ്യൻ രാജ്യങ്ങളും താരിഫ് ഭീഷണിയെ നേരിടാൻ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റെലിജൻസിനെക്കുറിച്ചുള്ള ആഗോള ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രൂഡോ പാരിസിൽ എത്തിയ സാഹചര്യത്തിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.