ലണ്ടന്‍: രാജ്യത്തെ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ വ്യാപക റെയ്ഡ് നടത്തി യുകെ ഗവണ്‍മെന്റ്. അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്റാണ് വ്യാപക റെയ്ഡ് നടത്തിയത്. ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

രാജ്യത്ത് കുടിയേറ്റ നിയമങ്ങള്‍ മാനിക്കുകയും പാലിക്കപ്പെടുകയും വേണമെന്നും നിരവധിയാളുകള്‍ അനധികൃതമായി കുടിയേറുകയും നിയമ വിരുദ്ധമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും ബ്രീട്ടീഷ് ആഭ്യന്തര സെക്രട്ടറി യുവേറ്റ് കൂപ്പര്‍ പറഞ്ഞു. ഇങ്ങനെ അനധികൃതമായി ജോലിക്കെത്തുന്നവര്‍ ചൂഷണം ചെയ്യപ്പെടുന്നതായും ഇതിനെതിരെ നടപടികള്‍ ഉണ്ടാവുന്നില്ലെന്നും യുവേറ്റ് കൂപ്പര്‍ കൂട്ടിച്ചേർത്തു.
ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയത്തിന് ശേഷം ഇതുവരെ 19,000 ത്തോളം അനധികൃത കുടിയേറ്റക്കാരെയാണ് നീക്കം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.