കൂടുതല്‍ ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമായി പുതിയ എഐ റഫ്രിജറേറ്റര്‍ സീരീസ് ഇന്ത്യയില്‍ പുറത്തിറക്കി സാംസങ്. ബെസ്പോക്ക് എഐ റഫ്രിജറേറ്ററുകളുടെ രണ്ട് മോഡലുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 56,990 രൂപയാണ് ഈ റഫ്രിജറേറ്ററുകളുടെ പ്രാരംഭ വില.
330 ലിറ്റര്‍, 350 ലിറ്റര്‍ എന്നിങ്ങനെ കപ്പാസിറ്റി റേഞ്ചിലുള്ള മോഡലുകളാണ് സാംസങ് പുറത്തിറക്കിയിരിക്കുന്നത്. എഐ എനര്‍ജി മോഡ്, എഐ ഹോം കെയര്‍, സ്മാര്‍ട് ഫോര്‍വേര്‍ഡ് എന്നിങ്ങനെയുള്ള പുതിയ എഐ ഫീച്ചറുകള്‍ക്കൊപ്പം ആകര്‍ഷകമായ ഡിസൈനും വിവിധ രീതിയിലുള്ള സ്റ്റോറേജ് ഓപ്ഷനുകളും സാംസങ് ബെസ്പോക് എഐ റഫ്രിജറേറ്റര്‍ സീരീസ് വാഗ്ദാനം ചെയ്യുന്നു.

അതേസമയം, സ്മാര്‍ട് എനര്‍ജി മാനേജ്മെന്റ്, മെച്ചപ്പെട്ട ഫ്രഷ്നഷ് റിട്ടെന്‍ഷന്‍, അപകടകാരികളായ ബാക്ടീരിയകളെ 99.9 ശതമാനവും ഇല്ലാതാക്കുന്ന ആക്ടീവ് ഫ്രഷ് ഫില്‍റ്റര്‍ എന്നിങ്ങനെ വിവിധ നൂതന ഫീച്ചറുകളും പുതിയ ബെസ്പോക് എഐ റഫ്രിജറേറ്ററുകളിലുണ്ട്.
കൂടാതെ ഈ റഫ്രിജറേറ്ററുകളില്‍ ഉപയോഗിച്ചിരിക്കുന്നത് ഡിജിറ്റല്‍ ഇന്‍വേര്‍ട്ടര്‍ കംപ്രസര്‍ ആണ്. ഇത് കൂടുതല്‍ കാലം ഈടുനില്‍ക്കുന്നതും ഊര്‍ജ്ജക്ഷമതയുള്ളതുമാണ്. ഒപ്പം 20 വര്‍ഷത്തെ വാറന്റിയും കമ്പനി ഉറപ്പുനല്‍കുന്നു.