ഓട്ടവ: വർഷാരംഭം മുതൽ നിയമങ്ങൾ ലംഘിച്ചതിന് ടോ ട്രക്ക് ഡ്രൈവർമാർക്കും കമ്പനികൾക്കുമെതിരെ നൂറിലധികം കുറ്റങ്ങൾ ചുമത്തി ഓട്ടവ പൊലീസ്.
ടോവിങ് ആൻഡ് സ്റ്റോറേജ് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് ആക്ട് (TSSEA), കംപൽസറി ഓട്ടോമൊബൈൽ ഇൻഷുറൻസ് ആക്ട്, ഹൈവേ ട്രാഫിക് ആക്ട് എന്നിവ അനുസരിച്ചുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ടോ ട്രക്ക് ഓപ്പറേറ്റർമാർ, ഡ്രൈവർമാർ, വാഹന സംഭരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ജനുവരി 1 മുതൽ, ഒന്നിലധികം കമ്പനികൾക്കും ഡ്രൈവർമാർക്കുമെതിരെ 168 കുറ്റങ്ങൾ ചുമത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ പല ടോ ട്രക്ക് കമ്പനികളും നിയമങ്ങൾ പാലിച്ചിരുന്നില്ല.62 കമ്പനികളിൽ 29 എണ്ണത്തിനെതിരെയും കുറ്റം ചുമത്തിയാതായി പൊലീസ് പറഞ്ഞു.

ടോ ട്രക്ക് ഓപ്പറേറ്റർമാരും ഡ്രൈവർമാരും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ഇതുവഴി പൊതുജനങ്ങളെ സുരക്ഷിതരാക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറയുന്നു