ടൊറൻ്റോ : പിയേഴ്‌സൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് സൺവിങ് എയർലൈൻസ്. മോശം കാലാവസ്ഥ, ജീവനക്കാരുടെ അഭാവം, ഹോട്ടൽ മുറികളുടെ ലഭ്യത കുറവ് എന്നിവ കാരണം ബുധനാഴ്ചയും വ്യാഴാഴ്ചയും പിയേഴ്സൺ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാനങ്ങൾ സൺവിങ് റദ്ദാക്കിയിരുന്നു.

അതേസമയം യാത്രകൾ റദ്ദാക്കിയവർക്ക് 21 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്യുമെന്ന് സൺവിങ് പറയുന്നു. ടൊറൻ്റോ പിയേഴ്സൺ വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിൽ നിരവധി വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടുന്നതായി കാണിച്ചു.