റെജൈന : രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സസ്‌കാച്വാന്‍ സര്‍വ്വകലാശാലകള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി എന്റോള്‍മെന്റ് കുറഞ്ഞതായി പ്രവിശ്യയിലെ ഏറ്റവും വലിയ രണ്ടു സര്‍വ്വകലാശാലകളായ റെജൈന സര്‍വകലാശാലയും സസ്‌കാച്വാന്‍ സര്‍വകലാശാലയും റിപ്പോര്‍ട്ട് ചെയ്തു.

പുതിയതും തുടരുന്നതുമായ ബിരുദ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് ഏകദേശം 22% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ എന്റോള്‍മെന്റ് കുറയുന്നത് മൂലം ഏകദേശം ഒരു കോടി ഡോളര്‍ വരുമാനം നഷ്ടപ്പെടുമെന്ന് സര്‍വ്വകലാശാലകള്‍ പ്രവചിക്കുന്നു. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനം കുറയ്ക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കാന്‍ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍ ഏജന്‍സികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.