ടെല്‍ അവീവ്: ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ച് മോചിതനായ ഇസ്രയേല്‍ ബന്ദി. ഒമര്‍ ഷെം ടോവ് എന്ന ഇസ്രയേലി ബന്ദിയാണ് വേദിയില്‍ വെച്ച് രണ്ട് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ ചുംബിച്ചത്. ഹമാസ് 3 ഇസ്രയേലി ബന്ദികളെ കൂടി റെഡ് ക്രോസിന് കൈമാറുന്ന ചടങ്ങിലായിരുന്നു അപ്രതീക്ഷിത സംഭവം.

ഒമര്‍ വെങ്കര്‍ട്ട്, ഒമര്‍ ഷെം ടോവ്, എലിയ കോഹന്‍ എന്നിവരെയാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. മകന്‍ പ്രകടിപ്പിച്ചത് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാല്‍ക്കി ഷെം ടോവ് പറഞ്ഞു. എല്ലാവരോടും പോസിറ്റീവായി പെരുമാറുന്ന ഉല്ലാസഭരിതനായ വ്യക്തിത്വമാണ് ഒമറിന്റേതെന്ന് സുഹൃത്തുക്കളും പറയുന്നു. 505 ദിവസത്തെ തടവിന് ശേഷമാണ് ഇവര്‍ മോചിതരാകുന്നത്. മോചിതരായ ബന്ദികളുടെ ശാരീരികവും മാനസികവുമായ പരിശോധനയ്ക്കായി ഐഡിഎഫ് കേന്ദ്രത്തില്‍ എത്തിച്ചു.