ഓട്ടവ : ശനിയാഴ്ച ഓട്ടവയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ്. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ കുറയും. രാവിലെ എന്നാൽ കാറ്റിനൊപ്പം തണുപ്പ് മൈനസ് 24 ഡിഗ്രി സെൽഷ്യസ് വരെ അനുഭവപ്പെടും. അതേസമയം ഉച്ചകഴിഞ്ഞ് തണുപ്പ് അൽപ്പം കുറഞ്ഞ് മൈനസ് 9 ഡിഗ്രി സെൽഷ്യസിൽ എത്തും. എന്നാൽ രാത്രിയിൽ താപനില വീണ്ടും മൈനസ് 6 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് കാലാവസ്ഥ ഏജൻസി അറിയിച്ചു.

ഞായറാഴ്ചയും മഞ്ഞുവീഴ്ചയുണ്ടാകമെന്നും രാത്രിയിൽ താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നും കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. അതേസമയം കാറ്റ് വീശാൻ 40% സാധ്യതയുണ്ട്. തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് 1 ഡിഗ്രി സെൽഷ്യസ് വരെ പരമാവധി താപനിലയും കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രാത്രിയിൽ മഞ്ഞുവീഴ്ചയോ മഞ്ഞുമഴയോ ഉണ്ടാകാനുള്ള സാധ്യത 70 ശതമാനമാണെന്നും എൻവയൺമെൻ്റ് കാനഡ പറയുന്നു.