ദോഹ: ഖത്തറിൽ തിങ്കളാഴ്ച രാത്രി മുതൽ താപനില കുറയുമെന്ന് റിപ്പോർട്ട്. വടക്കു പടിഞ്ഞാറൻ കാറ്റ് കനക്കുന്നതാണ് താപനില കുറയുന്നതിനുള്ള കാരണം. അടുത്ത ആഴ്ച്ചയുടനീളം സമാന കാലാവസ്ഥ തുടരും എന്നാണ് മുന്നറിയിപ്പ്.

താപനില കുറയുന്നതിനാൽ തണുപ്പ് കൂടാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉയരും. പൊടിക്കാറ്റിനെ തുടർന്ന് ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലിൽ 3 മുതൽ 6 അടി വരെ തിരമാല ഉയരാൻ സാധ്യതയുണ്ട്. ചില സമയങ്ങളിൽ 14 അടി വരെ ഉയർന്നേക്കാം. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ അപ്ഡേറ്റുകളെക്കുറിച്ച് ബോധവാന്മാരാകണമെന്നും അധികൃതർ നിർദേശിച്ചു.