ഓട്ടവ : ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാല്‍ അടുത്തയാഴ്ച ബ്ലോര്‍-യങിനും ഓസ്ഗുഡ് സ്റ്റേഷനുകള്‍ക്കുമിടയില്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുമെന്ന് ടിടിസി അറിയിച്ചു. അതിനാല്‍ ലൈന്‍ 1-ലെ ടിടിസി സബ്വേ യാത്രക്കാര്‍ യാത്രാ പദ്ധതികളില്‍ മാറ്റം വരുത്തണമെന്ന് ട്രാന്‍സിറ്റ് ഏജന്‍സി അറിയിച്ചു.

ഫെബ്രുവരി 24 തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി 28 വെള്ളിയാഴ്ച വരെ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെയാണ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്. അതേസമയം സര്‍വീസ് അവസാനിക്കുന്നതുവരെ ഈ മേഖലയില്‍ യാത്രക്കാര്‍ക്കായി ഷട്ടില്‍ ബസ് സൗകര്യം ഒരുക്കുമെന്നും ടിടിസി പറഞ്ഞു. കൂടാതെ യാത്രക്കാരെ സഹായിക്കുന്നതിനായി ബ്ലോര്‍-യങിനും ഓസ്ഗുഡ് സ്റ്റേഷനുകള്‍ക്കുമിടയിലെ എല്ലാ സ്റ്റേഷനുകളിലും ടിടിസി ജീവനക്കാരെ നിയമിക്കും. യാത്രാ തടസ്സവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കുന്നതിനും യാത്രക്കാരെ സഹായിക്കുന്നതിനുമാണ്ഇത്.