കാല്‍ഗറി: നോര്‍ത്ത് വെസ്റ്റ് കാല്‍ഗറിയിലെ ഷോപ്പിങ് മാളില്‍ കുത്തേറ്റ നിലയില്‍ സ്ത്രീയെ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ നിരവധി കുത്തേറ്റ നിലയില്‍ ഒരു സ്ത്രീയെ കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷോപ്പിങ് മാളിന്റെ പരിസരത്ത് വാഹനത്തില്‍ രണ്ട് പുരുഷന്മാരെ സംശയാസ്പദമായി കണ്ടെത്തിയതായി പോലീസ് പറഞ്ഞു.തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.കുത്തേറ്റ സ്ത്രീയും കസ്റ്റഡിയിലെടുത്ത പുരുഷന്മാരും പരിചയക്കാരാണെന്നാണ് വിലയിരുത്തല്‍.
ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറിലോ 1-800-222-8477 എന്ന ക്രൈം സ്റ്റോപ്പേഴ്സിന്റെ നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.