ടൊറന്റോ: പ്രവിശ്യാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കേ, ഡഗ് ഫോർഡ് നയിക്കുന്ന പ്രോഗ്രസീവ് കൺസർവേറ്റീവ് പാർട്ടി തിങ്കളാഴ്ച അവരുടെ പാർട്ടി പ്ലാറ്റ്‌ഫോം പുറത്തിറക്കും.
ലിബറലുകളും എൻഡിപിയും വെള്ളിയാഴ്ച അവരുടെ പ്ലാറ്റ്‌ഫോമുകൾ പുറത്തിറക്കിയിരുന്നു. അതേസമയം ഗ്രീൻ പാർട്ടിയാണ് പാർട്ടി പ്ലാറ്റ്‌ഫോം ആദ്യമായി അവതരിപ്പിച്ചത്.

വ്യാഴാഴ്ച നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ തിരക്കുകളിലാണ് പ്രധാന പാർട്ടി നേതാക്കൾ. തുടർച്ചയായി രണ്ടാം ദിവസവും നോർത്തേൺ ഒന്റാരിയോയിൽ ചെലവഴിക്കുന്ന ഡഗ് ഫോർഡ് സൂ സെ മാരിയും സഡ്ബറിയും സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
എൻഡിപി ലീഡർ മാരിറ്റ് സ്റ്റൈൽസും ലിബറൽ ലീഡർ ബോണി ക്രോംബിയും ഓട്ടവയിൽ പ്രചാരണം നടത്തും. ഗ്രീൻ പാർട്ടി ലീഡർ മൈക്ക് ഷ്രെയ്നർ എലോറയിൽ പ്രാദേശിക സ്ഥാനാർത്ഥി