പ്രയാഗാരാജ്: പന്ത്രണ്ട് വര്‍ഷത്തിലൊരിക്കെ മാത്രം നടക്കുന്ന പ്രയാഗ് രാജിലെ മഹകുംഭമേളയില്‍ അമ്പരിപ്പിക്കുന്ന ജനപങ്കാളിത്തം. ശനിയാഴ്ച വരെയുളള കണക്കുകള്‍ പ്രകാരം 60 കോടി തീര്‍ത്ഥാടകരാണ് ഇതുവരെ മഹാകുംഭമേളയുടെ ഭാഗമാകാന്‍ എത്തിയത്.
ജനുവരി 13ന് ആരംഭിച്ച മഹാകുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ 40 മുതല്‍ 45 കോടിവരെ ഭക്തര്‍ പുണ്യസ്‌നാനത്തിനു പ്രയാഗ്‌രാജിലേക്ക് എത്തുമെന്നാണ് യുപി സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ പ്രീക്ഷകള്‍ എല്ലാം തെറ്റിച്ച തീര്‍ഥാടക പ്രവാഹമാണ് ഉണ്ടായത്. ശനിയാഴ്ച മാത്രം ഒരു കോടിക്കു മുകളില്‍ തീര്‍ഥാടകരാണ് എത്തിയത്. ശനിയാഴ്ച രാത്രി എട്ടുമണിയായപ്പോഴേക്കും 1.43 കോടി തീര്‍ഥാടകരാണ് പ്രയാഗ്‌രാജിലേക്കു എത്തിയത്.

ശിവരാത്രി ദിനമായ ഫെബ്രുവരി 26നാണ് അവസാനത്തെ അമൃതസ്‌നാനം. ഈ ദിവസം വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് കരുതുന്നത്. കുംഭമേളയ്ക്കു സമാപനം കുറിക്കുമ്പോള്‍ ജനപങ്കാളിത്തം 65 കോടിയിലേക്ക് ഉയരുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.