മണ്‍ട്രിയോള്‍ : ഉയര്‍ന്ന അളവില്‍ മോണോഗ്ലൈമിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടികളുടെ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ തിരിച്ചുവിളിച്ച് ഹെല്‍ത്ത് കാനഡ. എസ്സി ജോണ്‍സണ്‍ & സണ്‍ തുടങ്ങിയ ബ്രാന്റുകളിലുള്ള സണ്‍സ്‌ക്രീനുകളാണ് തിരിച്ചു വിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.റോള്‍-ഓണ്‍, സ്പ്രേ രുപത്തിലുള്ള ചില കിഡ്‌സ് ബൈ ബേബിഗാനിക്‌സ് SPF 50 ഉള്ള സണ്‍സ്‌ക്രീനുകളില്‍ അനുവദനീയമായതിലും അധികം മോണോഗ്ലൈമിന്റെ അളവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ത്വക്കിലെ സുഷിരങ്ങളിലുടെയും ശ്വസനത്തിലൂടെയും ഇവ ശരീരത്തില്‍ പ്രവേശിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് ഹെല്‍ത്ത് കാനഡ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് ഹെല്‍ത്ത് കാനഡ പറഞ്ഞു.
തിരിച്ചുവിളിച്ച ഉല്‍പന്നങ്ങള്‍ 2025 നവംബര്‍ മുതല്‍ 2026 ഏപ്രില്‍ വരെ എക്സ്പെയറി ഡേറ്റ് ഉള്ള ഉല്‍പന്നങ്ങളാണെന്നും ഹെല്‍ത്ത് കാനഡ മുന്നറിയിപ്പില്‍ പറയുന്നു. ഈ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചത് മൂലം എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കാനും ഹെല്‍ത്ത് കാനഡ നിര്‍ദ്ദേശം നല്‍കി.