ഓട്ടവ: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ കാനഡയിലേക്ക് കുടിയേറിയ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ വിവിധ നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുന്നു.രാജ്യത്തെ വിവിധ സിറ്റി ഹാളുകള്‍, മ്യൂസിയങ്ങള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവിടങ്ങളിലാണ് റാലികള്‍ നടക്കുക.ഹാലിഫാക്‌സ്, മണ്‍ട്രിയോള്‍, ഓട്ടവ, വിനിപെഗ്, കാല്‍ഗറി, വന്‍കൂവര്‍ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലാണ് ഇന്ന് റാലികള്‍ നടക്കുക.ഇന്നലെ ആരംഭിച്ച റാലി തിങ്കളാഴ്ച്ചയാണ് അവസാനിക്കുക.

രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ യുദ്ധമാണ് റഷ്യയുടെ യുക്രൈന്‍ അധിനിവേശം . ഇത് ലക്ഷക്കണക്കിന് സൈനിക നാശനഷ്ടങ്ങള്‍ക്കും പതിനായിരക്കണക്കിന് യുക്രൈന്‍ ജനങ്ങളുടെ ജീവനും സ്വത്തും നശിക്കുന്നതിന് കാരണമായി. റഷ്യ യുക്രൈനില്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷം ആയിരക്കണക്കിന് യുക്രൈന്‍ അഭയാര്‍ത്ഥികളാണ് കാനഡയിലേക്ക് പലായനം ചെയ്തത്.